Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ucrane Threat

യുക്രെയ്ന്‍റെ ഭീഷണി: മോസ്കോയിലെ വിജയദിന പരേഡ് വെട്ടിച്ചുരുക്കി റഷ്യ

മോ​സ്കോ: യു​ക്രെ​യ്‌​നി​ൽ​നി​ന്നു​ള്ള തീ​വ്ര​വാ​ദ ഭീ​ഷ​ണി മു​ൻ​നി​ർ​ത്തി മേ​യ് ഒ​ന്പ​തി​ന് മോ​സ്കോ​യി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന വി​ജ​യ​ദി​ന പ​രേ​ഡ് വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ റ​ഷ്യ തീ​രു​മാ​നി​ച്ചു.

അ​പ​ക​ടം കു​റ​യ്ക്കു​ന്ന​തി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ന്‍റെ വ​ക്താ​വ് ദി​മി​ത്രി പെ​സ്‌​കോ​വ് പ​റ​ഞ്ഞു.

യു​ദ്ധ​ക്ക​ള​ത്തി​ൽ ദി​നം​പ്ര​തി പ​രാ​ജ​യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന കീ​വ് ഭ​ര​ണ​കൂ​ടം ഇ​പ്പോ​ൾ പൂ​ർ​ണ​തോ​തി​ലു​ള്ള തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ, ഈ ​തീ​വ്ര​വാ​ദ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് അ​പ​ക​ടം കു​റ​യ്ക്കു​ന്ന​തി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രേ​ഡി​ൽ സൈ​നി​ക വാ​ഹ​ന​ങ്ങ​ളോ കേ​ഡ​റ്റു​ക​ളോ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ നാ​സി ജ​ർ​മ്മ​നി​യ്ക്കെ​തി​രാ​യ സോ​വ്യ​റ്റ് വി​ജ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മേ​യ് ഒ​ന്പ​തി​ന് വി​ജ​യ​ദി​ന പ​രേ​ഡ് ന​ട​ത്തു​ന്ന​ത്.

സ​മീ​പ​നാ​ളു​ക​ളി​ൽ യു​ക്രെ​യ്ൻ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് റ​ഷ്യ​യു​ടെ ഉ​ള്ളി​ലേ​ക്കു ക​ട​ന്നെ​ത്തി ക​ന​ത്ത ആ​ക്ര​മ​ണ​മാ​ണു ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up